മെഴുവേലി-2025 പദ്ധതി: നീര്ച്ചാല് സംരക്ഷണ നിരീക്ഷണ യാത്ര 18ന് ആരംഭിക്കും
മെഴുവേലി-2025 പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ട സര്‍വേ പൂര്‍ത്തിയാവുകയും പഞ്ചായത്തിന്റെ ഭൂപട മാപ്പിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗാമായുള്ള 'നീര്ച്ചാല് സംരക്ഷണ നിരീക്ഷണ യാത്ര' സെപ്റ്റംബര്‍ 18ന് ആരംഭിക്കും. പഞ്ചായത്തിലെ പ്രധാന തോടായ നെടിയകാല -കുളക്കട -മുക്കുഴി വഴി കോഴിത്തോട്ടില്‍ ചെന്ന് ചേരുന്ന തോട്ടിലാണ് പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ രൂപം നല്കിയ വികസന സമിതിയായ ഒരുമയുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടു നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്, ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ആര്.അജയകുമാര്‍, ഒരുമ രക്ഷാധികാരി കെ.സി രാജഗോപാലന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ് ഡയറക്ടര്‍ എ നിസാമുദീന്‍, സെസ് റിട്ട. സീനിയര്‍ സയന്റിസ്റ്റ് ഡോ. അജയകുമാര്‍ വര്‍മ്മ, കുടംബശ്രീ മിഷന് എന്‍ആര്‍ഒ വിഭാഗം മേധാവി എസ്.സജിത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അരുണ്‍കുമാര്‍, സാമൂഹ്യ പ്രവര്‍ത്തക ബീനാ ഗോവിന്ദന്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു.പഞ്ചായത്തു പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.സി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് അംഗങ്ങളായ വി.വിനോദ്, രജനി അശോകന് തുടങ്ങിയവര്‍ സംസാരിച്ചു. ബിസ്മില്ല എസ് കുമാര്‍ (ചെയര്‍പേഴ്സണ്‍), പ്രീത, അനീഷ് ജോര്‍ജ് (വൈസ് ചെയര്മാന്മാര്), കെ.കെ സാലു (കണ്‍വീനര്‍), കെ.പി മോഹനന്, അജി ഐഡിയ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
- Log in to post comments