Post Category
വെച്ചൂച്ചിറ ജവഹര്‍ നവോദയയില്‍ ഒന്‍പതാം ക്ലാസിലേക്ക് പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2021-22 കാലയളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2006 മെയ് ഒന്നിനോ അതിനുശേഷമോ 2010 ഏപ്രില്‍ 30 തിനു മുന്‍പോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ ഒക്‌ടോബര്‍ 31നകം www.navodaya.gov.in/www.nvsadmissionclassnine.in വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735265246.
date
- Log in to post comments