Skip to main content

ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ്: അപേക്ഷിക്കാം

 

ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ആരോഗ്യവകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ്, സഹകരണ, സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വെവ്വേറെ അവാര്‍ഡുകളും സംസ്ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 15000 രൂപയും മെറിറ്റ് സര്‍ട്ടഫിക്കറ്റും വിതരണം ചെയ്യും. 
 
ആരോഗ്യവകുപ്പ് സെക്രട്ടറി ചെയര്‍മാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായുള്ള വിദഗ്ദ്ധ കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചിയിക്കുക.  വ്യക്തികള്‍, അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ എന്നിവക്ക് മികച്ച ഡോക്ടര്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കാം.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇ.എസ്.ഐ. എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ അതത് വകുപ്പ് അധ്യക്ഷന്‍മാര്‍ക്കും മറ്റ് അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കണം.  അതത് സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിവര്‍ക്കേ അപേക്ഷിക്കാനാകൂ.  അപേക്ഷയുടേയും മറ്റ് അനുബന്ധ രേഖകളുടേയും അഞ്ചുപകര്‍പ്പുകള്‍ വീതം നല്‍കണം.  നിബന്ധനകളും മറ്റു വിവരങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ.എസ്.ഐ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യകേരളം വെബ്‌സൈറ്റിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലും ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15.  
(പി.ആര്‍.പി 1640/2018)

 

date