Skip to main content

ചാര്‍ട്ടേഡ് അക്കൗണ്ട്ന്റുമാരില്‍ നിന്നും  താല്‍പ്പര്യ പത്രം ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ  കീഴില്‍ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് 1955 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന  സ്ഥാപനമാണ് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച്  ആന്‍ഡ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി). ഇവിടെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ട്ന്റുമാരില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുളള നിരക്കുകളും മറ്റ് വ്യവസ്ഥകളും കാണിച്ചു കൊണ്ടുളള താല്‍പ്പര്യപത്രം ഈ മാസം 29 ന് മുന്‍പ് കോന്നി സി.എഫ്.ആര്‍.ഡി യില്‍ എത്തിക്കണം. ഫോണ്‍ : 0468 2241144.

 

 

date