Skip to main content

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

    ജില്ലയിലെ നാല് ബ്ലോക്കുകളില്‍ 2018-19 സാമ്പത്തിക വര്‍ഷം രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി സര്‍ജډാരെയും പരിഗണിക്കും. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 18ന് രാവിലെ 11ന് ഇതിനായി കൂടിക്കാഴ്ച നടത്തും. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ജോലി സമയം. ഫോണ്‍: 0468 2322762.                                             (പിഎന്‍പി 1510/18)

date