എറണാകുളം അറിയിപ്പുകള് - 2
വാഹനലേലം
കൊച്ചി :ലീഗല്‍ മെട്രോളജി എറണാകുളം ഫ്ളയിംഗ് സ്ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളറുടെ ഉപയോഗശൂന്യമായ ഗഘ 11 ഗ 5935 നമ്പര്‍ ബജാജ് ടെംപോ ട്രാക്സ് ജീപ്പ് പൊതുലേലം നടത്ത#ുന്നു. നിബന്ധനകള്‍ക്ക് വിധേയമായി ജൂണ്‍ 27-ന് രാവിലെ 11 -ന് കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍വച്ച് വാഹനം ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0484 2423180.
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു.
കൊച്ചി :വനിതാ ശിശു വികസന വകുപ്പിന്റെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും , ചൈല്‍ഡ് ലൈനിന്റെയും സതേണ്‍ റെയില്‍വെയുടെയും എറണാകുളം സൗത്ത് സ്റ്റേഷന്റെയും സഹകരണത്തോടെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിച്ചു.
ഭാരത്മാത കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വേഷപ്രച്ഛന്നരായെത്തി ബാലവേലയും ഭിക്ഷാടനവും കുറ്റകരമാണെന്ന് സന്ദേശം തെരുവുനാടകത്തിലൂടെ അവതരിപ്പിച്ചു. ഭിക്ഷാടനം നടത്തുന്ന കുട്ടിെയ കണ്ടു നിന്നവര്‍ 1098 ല്‍ വിളിച്ച് ഏല്‍പ്പിക്കുന്നതായാണ് തെരുവുനാടകത്തില് അവതരിപ്പിച്ചത്. തുടര്‍ന്ന് ബാലവേല വിരുദ്ധാചരണത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തയ്യാറാക്കിയ സിഗ്നേച്ചര്‍ ബോര്‍ഡില്‍ ബാലവേലയില്ലാത്ത ഒരു നാടിനായുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സ്റ്റേഷന് ഡയറക്ടര്‍ ഹരികൃഷ്ണന് ഒപ്പ് വച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷന് മാനേജര്‍ രോഹിത്, ചൈല്ഡ്ലൈന് കോര്‍ഡിനേറ്റര്‍ ജിതിന്, റെയില്‍വെ ചൈല്‍ഡ് ഹെല്പ് ഡെസ്ക് സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് പടന്നക്കാടന്‍, സെന്റ് ആല്‍ബര്‍ട്ട് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഐശ്വര്യ എന്നിവര്‍ ആശംസകളോടെ കൈയ്യൊപ്പ് രേഖപ്പെടുത്തി.
തുടര്‍ന്ന് സെന്റ് ആല്‍ബര്‍ട്ടസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബാലവേല വിരുദ്ധ സന്ദേശമറിയിക്കുന്ന ഫ്ളാഷ് മോബും അറങ്ങേറി. എറണാകുളം ജില്ലാ ബാലവേല വിമുക്ത ജില്ലയായി മാറ്റുന്നതിനുള്ള വിവിധ പരിപാടികള്‍ നടന്നുവരികയാണ്.
കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക ജോലികള്‍ക്കായി
നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ റിക്രൂട്ട്മെന്റ്: ഇന്നുമുതല്‍ അപേക്ഷിക്കാം
കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.net മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.
പരിശീലനവും റിക്രൂട്ട്മെന്റും തികച്ചും സുതാര്യവും സൗജന്യവുമാണ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.
- Log in to post comments