ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുളള പ്രവേശനം ഈ മാസം 20 ന് പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി രക്ഷകര്‍ത്താവിനൊപ്പം നിര്‍ദേശിക്കപ്പെട്ടിട്ടുളള സമയത്ത് തന്നെ എത്തിചേരണം. പ്ലസ്ടു / വിഎച്ച്എസ്ഇ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട 150 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും, 300 റാങ്ക് വരെയുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരും, 300 റാങ്ക് വരെയുള്ള പട്ടികജാതി വിഭാഗക്കാരും, ലാറ്റിന്‍-ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട എല്ലാവരും രാവിലെ 10 മുതല്‍ 11 വരെ രജിസ്ട്രേഷന്‍ നടത്തണം. ഐ ടി ഐ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 30 റാങ്ക് വരെയുളള സിവില്‍ വിഭാഗം, 70 റാങ്ക് വരെയുളള മെക്കാനിക്കല്‍ വിഭാഗം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എല്ലാവരും രാവിലെ ഒന്‍പതു മുതല്‍ 10 വരെ രജിസ്റ്റര്‍ ചെയ്യണം.
ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ലഭിക്കുന്ന എസ്‌സി / എസ്ടി വിഭാഗത്തില്‍ പെടാത്ത ഏവരും സാധാരണ ഫീസിനു പുറമേ സ്പെഷ്യല്‍ ഫീസായ പതിനായിരം രൂപ കൂടി അടയ്ക്കണം. ഫോണ്‍: 04734 259634.
- Log in to post comments