Skip to main content

മാക്കൂട്ടത്ത് ഉരുള്‍പൊട്ടലില്‍ ഒരു മരണം;  ഏഴ് വീടുകള്‍ തകര്‍ന്നു      

ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടക വനാതിര്‍ത്തിയിലെ മാക്കൂട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ഏഴ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഇരിട്ടി കുന്നോത്ത് രാധയുടെ മകന്‍ ശരത്ത്‌
(27) ആണ് മരിച്ചത്. ലോഡിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മൃതദേഹം മാക്കൂട്ടം മെതിയടിപ്പാറ എന്ന സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. മൃതദേഹം വീരാജ്‌പേട്ട ആശുപത്രിയിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ ഒരു ആദിവാസിയുടെ വീട് ഒഴുകിപ്പോയതായും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 32 പേരെ  കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളിലേക്ക് മാറ്റി. 

 

date