Skip to main content

എം.ഐ.എസ് മാനേജര്‍, അസിസ്റ്റന്റ് ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ എം.ഐ.എസ് മാനേജരെയും രണ്ട്  എം.ഐ.എസ് അസിസ്റ്റന്റിന്റെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)/എം.സി.എ  എം.ഐ.എസ് മാനേജറുടെ വിദ്യാഭ്യാസ യോഗ്യത. (സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് മേഖലയില്‍ എം.ഐ.എസ് സ്‌പെഷ്യലിസ്റ്റായി അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം, സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും ക്രോഡീകരിക്കുന്നതിനും മാനേജ് ചെയ്യുന്നതിനുമുള്ള കഴിവ്, വെബ്‌സൈറ്റ് മാനേജ് ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കഴിവ്). എം.ഐ.എസ് അസിസ്റ്റന്റ് എം.സി.എ/ പി.ജി.ഡി.സി.എ. പ്രവൃത്തി പരിചയം: (സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് മേഖലയില്‍ എം.ഐ.എസ് സ്‌പെഷ്യലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പരിചയം. സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനും പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും, ക്രോഡീകരിക്കുന്നതിനും മാനേജ് ചെയ്യുന്നതിനുമുള്ള കഴിവ്.  വെബ്‌സൈറ്റ് മാനേജ് ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കഴിവ്, ഡി.ടി.പി ചെയ്യുന്നതിനുള്ള പ്രാഗത്ഭ്യം. കാള്‍ സെന്റര്‍ നം. 1800 425 2312.

പി.എന്‍.എക്‌സ്.2374/18

date