Post Category
ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ കോ ഓര്‍ഡിനേറ്ററെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. 36000-79200 ആണ് ശമ്പള സ്‌കെയില്‍. അപേക്ഷകര്‍ കെ.എസ്.ആര്‍ ചട്ടം 144 ല്‍ അനുശാസിക്കുന്ന നിരാക്ഷേപപത്രവും അപേക്ഷയും വിശദമായ ബയോഡേറ്റയും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്‍, റൂം നം. 501 സി, സെക്രട്ടേറിയറ്റ് അനക്‌സ്-1, തിരുവനന്തപുരം എന്ന വിലാസത്തില്‍ 28 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.
പി.എന്‍.എക്‌സ്.2376/18
date
- Log in to post comments