Skip to main content

ഹോമിയോ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ നിര്‍മാണ ഉദ്ഘാടനം നാളെ

പത്തനംതിട്ട ജില്ലയിലെ ഹോമിയോ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂര്‍ ഹോമിയോ  ഡിസ്‌പെന്‍സറി  അങ്കണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെട്ടിട നിര്‍മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് ഹോമിയോ വകുപ്പിന് ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ ഇല്ലാതിരുന്നത്.

date