Post Category
ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക; വൈദ്യപരിശോധന ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റി
കെ.ഐ.പി മൂന്നാം ബറ്റാലിയനില്‍ ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് തിരുവനന്തപുരം പി.എസ്.സി ഓഫീസറുടെ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന വ്യാഴാഴ്ച (സെപ്റ്റംബര്‍ 30) നടത്താന്‍ തീരുമാനിച്ചത് ഒക്ടോബര്‍ ഒന്നിലേക്ക്(വെള്ളിയാഴ്ച) മാറ്റിവച്ചു. നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം അന്നേ ദിവസം രാവിലെ എട്ടിന് മുന്‍പ് കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം. കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയം ഓഫീസ് ഫോണ്‍: 04734 217172, 04734 216988.
date
- Log in to post comments