Skip to main content

എറണാകുളം അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേയ്ക്ക് 

അഭിമുഖം ജൂണ്‍ 20 ന്

 

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി പറയുന്ന ഒഴിവുകളിലേയ്ക്ക് ജൂണ്‍ 20 ന് അഭിമുഖം നടത്തുന്നു.

പി.എച്ച്.പി ഡെവലപ്പര്‍, ജാവ ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ്, ടെലികാളര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ് (കോര്‍പ്പറേറ്റ് സെയില്‍സ്), പുരുഷന്മാര്‍ക്ക് മാത്രമായി സൂപ്പല്‍വൈസര്‍, ഓപ്പറേറ്റര്‍ (ഐ.റ്റി.ഐ/ഡിപ്ലോമ), അക്കൗണ്ട്‌സ് അസോസിയേറ്റ്, ക്രഡിറ്റ് അസോസിയേറ്റ്, ലീഗല്‍ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത -ഐ.റ്റി.ഐ/ഡിപ്ലോമ (പുരുഷന്മാര്‍ക്ക് മാത്രമുള്ള തസ്തികയില്‍),   പ്ലസ് ടു, ബിരുദം, പ്രായം 18-35.

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പിയും സഹിതം ജൂണ്‍ 20-ന്  രാവിലെ 10.30 ന് കാക്കനാട് സിവില്‍                    സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452 / 2427494. 

 

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ജൂണ്‍ 30 നു അവസാനിക്കും

 

 കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കലും ജില്ലയില്‍ അവസാനഘട്ടത്തില്‍. കാര്‍ഡ് വിതരണം ജൂണ്‍ 30 നു അവസാനിക്കും. നിലവില്‍ അര്‍ഹരായ 291578 കുടുംബങ്ങളില്‍ 90.7% കുടുംബങ്ങളുടെയും കാര്‍ഡ് വിതരണവും പുതുക്കലും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കാര്‍ഡ് എടുത്ത 195578 കുടുംബങ്ങളില്‍ 96.5 കുടുംബങ്ങള്‍ക്കും കാര്‍ഡ് പുതുക്കി നല്‍കി. കൂടാതെ കഴിഞ്ഞ വര്‍ഷം പുതിയ സ്മാര്‍ട്ട് കാര്‍ഡിനായി  അപേക്ഷ നല്‍കിയിരുന്ന 36540 കുടുംബങ്ങളില്‍ 35547 കുടുംബങ്ങള്‍ക്ക് കാര്‍ഡ് വിതരണവും പൂര്‍ത്തിയാക്കി. എപിഎല്‍ വിഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റിയിട്ടുള്ളവര്‍ക്കും 2017 ല്‍ കാര്‍ഡ് പുതുക്കിയ കുടുംബങ്ങള്‍ക്കും ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. 

എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക് വഴി നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡ് പുതുക്കാവുന്നതാണ്. പ്രീമിയം തുക അതതു കുടുംബങ്ങള്‍ അടയ്‌ക്കേണ്ടതാണ്. രാവിലെ 10 മണി മുതല്‍ വൈകുനേരം 4.30 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. 2017-ല്‍ പുതിയ കാര്‍ഡിനായി അപേക്ഷ നല്കിയിരിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷം കാര്‍ഡ് എടുത്ത് ഈ വര്‍ഷം പുതുക്കാത്ത കുടുംബങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പുതുക്കുവാനും പുതിയ കാര്‍ഡ് എടുക്കുവാനും അവസരം ഉണ്ടായിരിക്കും. കൂടാതെ 2013-ല്‍ കാര്‍ഡ് എടുത്തിരിക്കുന്നവരും എന്നാല്‍ ഇതുവരെ പുതുക്കാന്‍ സാധിക്കാത്തവരും  കാര്‍ഡുകള്‍ പരിശോധിച്ചു നോക്കണമെന്നും വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം കാര്‍ഡുകള്‍ പുതുക്കി നല്കുന്നതുമാണെന്നും അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹായം എത്തിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇനിയും കാര്‍ഡ് എടുക്കാത്തവരും പുതുക്കാനുള്ളവരും 9349104059, 9037362588 എന്നി നമ്പറുകളില്‍  ബന്ധപ്പെടാവുന്നതാണ്.   

 

 

ആരോഗ്യകേരളം പുരസ്‌കാരം: 

ജില്ലാതലത്തില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന് ഒന്നാംസ്ഥാനം

മണീടിന് രണ്ടാംസ്ഥാനം, മാറാടിക്ക്മൂന്നാംസ്ഥാനം

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ കേരളം പുരസ്‌കാരം 2016-17 പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരത്തില്‍ മുളന്തുരുത്തി ഒന്നാംസ്ഥാനം നേടി. മണീട്, മാറാടി എന്നിവക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഒന്നാംസ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്തിന് അഞ്ചുലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് മൂന്ന്‌ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ ്‌ലഭിക്കുക. 

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യപദ്ധതി. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യപദ്ധതി മുഖേന നടപ്പിലാക്കുന്ന ജനക്ഷേമആരോഗ്യപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യകേരളം പുരസ്‌കാരം നല്‍കിവരുന്നത്.

ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡുതല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനതലത്തില്‍ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്കും ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്.

 

 

മഹാരാജാസ് കോളേജ്; ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷ

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖാന്തിരം നടത്തും. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേക്കുളള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ംംം.ാമവമൃമഷമ.െമര.ശി വെബ്‌സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ഥികള്‍ 100 രൂപ അപേക്ഷഫീസ് അടച്ച് അപേക്ഷിക്കണം.

ആര്‍ട്‌സ് (കള്‍ച്ചറല്‍)/സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവരും മഹാരാജാസ് കോളേജിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ആപ്ലിക്കേഷന്‍ പ്രിന്റൗട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് ജൂണ്‍ 19-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം.

ലക്ഷദ്വീപ് ക്വാട്ടയിലെ ബിരുദാനന്തര ബിരുദ പ്രവേശനം മറ്റ് വിഭാഗങ്ങളിലെ പ്രവേശനം അവസാനിക്കുന്ന തീയതി വരെ നടത്തും. എം.എ മ്യൂസിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കായുളള അഭിരുചി പരീക്ഷ ജൂണ്‍ 26-ന് രാവിലെ 10-ന് നടത്തും. അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പൂര്‍ണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2352838, ഇ-മെയില്‍ adms2018@maharajas.ac.in .

 

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

 

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  എറണാകുളം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ജൂണ്‍ 23-ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ ഓഫീസ് അങ്കണത്തില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ ജൂണ്‍ 23-ന് രാവിലെ എട്ടു മുതല്‍ 12 വരെ എറണാകുളം ജില്ലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂര്‍ ബുക്കിംഗിനായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2401632.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലുളള പ്രിന്ററുകളുടെ ടോണര്‍ റീഫില്ല് ചെയ്യുന്നതിനും അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷത്തേക്ക് ചെയ്യുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 22 ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണവിഭാഗം  രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

 

 

കെല്‍ട്രോണില്‍ ജാവ, ആന്‍ഡ്രോയിഡ് പരിശീലനം

കൊച്ചി: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ്  പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാഫോറത്തിനായി  കെല്‍ട്രോണിന്റെ നോളജ് സെന്ററുമായി ബന്ധപ്പെടുക.യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ; വിലാസം:  കെല്‍ട്രോണ്‍ നോളേജ്  സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിംഗ്,

കത്രിക്കടവ്, എറണാകുളം ഫോണ്‍ : 8943569054

 

 

ലോകകപ്പ് ഫുട്‌ബോള്‍ പ്രീ കോര്‍ട്ടര്‍ മത്‌സരങ്ങള്‍

ലൈവ് @ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്

കൊച്ചി:  എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പുതിയ സ്‌ക്രീനില്‍ പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള ലോകകപ്പ് ഫുട്‌ബോള്‍ മത്‌സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്  താത്പര്യമുള്ള സ്‌പോര്‍ട്‌സ്/ഈവന്റ് മാനേജ്‌മെന്റ് സംഘാടകരില്‍ നിന്നും മത്‌സരാടിസ്ഥാനത്തിലുള്ള താത്പര്യ പത്രം ക്ഷണിക്കുന്നു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പുതിയ സ്‌ക്രീന്‍, 5000 വാട്ട് സൗണ്ട് സിസ്റ്റം, 500 കസേരകള്‍ എന്നീ സൗകര്യങ്ങള്‍  ഉപയോഗിക്കാം. മറ്റ് ആവശ്യമായ ശ്രമീകരണങ്ങള്‍ കൂടി ഏര്‍പ്പെടുത്തി, ബ്രാന്‍ഡിംഗ് പരസ്യ സാധ്യതകള്‍ എന്നിവ  ഉപയോഗപ്പെടുത്തി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന തരത്തിലായിരിക്കണം  പ്രദര്‍ശനം സംഘടിപ്പിക്കേണ്ടത്. ഡിറ്റിപിസിയുടെ സംയുക്ത പങ്കാളിത്തത്തോടെ  ഇപ്രകാരം ലോകകപ്പ് പ്രീ  കോര്‍ട്ടര്‍ ബിഗ് സ്‌ക്രീന്‍ ലൈവ് സംഘടിപ്പിക്കാനും, പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പും സമാഹരിക്കുവാനും പ്രാപ്തിയുള്ള ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍ എന്നിവ ഇതു സംബന്ധിച്ച വിശദമായ താത്പര്യപത്രം, ഡിറ്റിപിസിക്ക് നല്‍കുവാനുദ്ദേശിക്കുന്ന ലൈസന്‍സ് ഫീസ് ഉള്‍പ്പെടെ രേഖപ്പെടുത്തി ജൂണ്‍ 23 രാവിലെ 11 മണിക്ക് മുന്‍പായി നല്കണം. വിശദ വിവരങ്ങള്‍ക്ക്   9847332200. 

 

 

date