Post Category
ഡ്രൈവിംഗ് പരിശീലനം: താത്പര്യപത്രം ക്ഷണിച്ചു
എറണാകുളം ജില്ലയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് െ്രെഡവിംഗ് പരിശീലിപ്പിക്കുന്നതിനും ലൈസന്‍സ് എടുത്തു കൊടുക്കുന്നതിനും വേണ്ടി ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന െ്രെഡവിംഗ് സ്‌കൂളുകളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യമുള്ള െ്രെഡവിംഗ് സ്‌കൂളുകള്‍ ജൂണ്‍ 23. നു മുന്‍പായി ത്രീ വീല്‍, ഫോര്‍വീല്‍, ഹെവി ലൈസന്‍സ് എടുത്തു കൊടുക്കുന്നതിനായുള്ള തുകയും പരിശീലന സമയവും ഉള്‍പ്പെടുത്തിക്കൊണ്ടുളള താല്പര്യപത്രം kshreeekm@gmail.com എന്ന മെയിലിലേക്ക് ഇമെയില്‍ മുഖേന നല്കണം. അപേക്ഷയുടെ മാതൃക എല്ലാ പഞ്ചായത്തിലെയും കുടുംബശ്രീ സി ഡി എസ് ഓഫീസില്‍ ലഭ്യമാണ്.
date
- Log in to post comments