Skip to main content

ഗാന്ധി ജയന്തി വാരാഘോഷം; ക്വിസ് മത്സര വിജയികള്‍ 

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രവും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. 

ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം തോട്ടക്കോണം ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി  ദേവികാ സുരേഷും രണ്ടാം സ്ഥാനം ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃപ മറിയം മത്തായിയും മൂന്നാം സ്ഥാനം തുലാപ്പളളി കിസിമം ജി.എച്ച്.എസ്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഐവിന്‍ സിറിയക് ജോസും കരസ്ഥമാക്കി.

യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം വളളംകുളം നാഷണല്‍ എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി എ. ഉണ്ണികൃഷ്ണനും രണ്ടാം സ്ഥാനം കൂടല്‍ ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി വി.ഭാഗ്യനാഥും മൂന്നാം സ്ഥാനം മങ്ങാരം ജി.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കെ. ഷിഹാദ് ഷിജുവും കരസ്ഥമാക്കിയതായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡറക്ടര്‍ അറിയിച്ചു.

date