Skip to main content

പോളിടെക്‌നിക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ 

ത്രിവത്സര ഡിപ്‌ളോമ കോഴ്‌സ് അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്കുകള്‍ക്ക് നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ നടത്തുവാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിച്ച പശ്ചാത്തലത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി (ഫോണ്‍:04762623597, 8547005083),മറ്റക്കര (ഫോണ്‍: 04812542022, 8547005081),   പൈനാവ് (ഫോണ്‍: 04862232246, 8547005084),  മാള (ഫോണ്‍: 04802233240, 8547005080),  കുഴല്‍മന്ദം (ഫോണ്‍: 04922272900, 8547005086) വടകര (ഫോണ്‍: 04962524920, 8547005079) കല്ല്യാശ്ശേരി (ഫോണ്‍: 04972780287, 8547005082) എന്നീ പോളിടെക്‌നിക് കോളേജുകളിലേക്കും, പൂഞ്ഞാര്‍ (ഫോണ്‍:8547005085)  എഞ്ചിനീയറിംഗ് കോളേജിലേക്കും അഡ്മിഷന്‍ ആഗ്രഹിക്കുന്ന എസ്‌ഐടിടിആര്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഒക്ടോബര്‍ 9 ന് 12 നകം ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  ഒക്ടോബര്‍ 11, 12 തീയതികളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരില്‍ നിന്നും  ഒക്ടോബര്‍ 13, 16 തീയതികളിലും സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് ഡറക്ടര്‍ അറയിച്ചു.

date