Skip to main content

അന്താരാഷ്ട്ര ബാലികദിനാചരണത്തിന് തുടക്കമായി

പത്തനംതിട്ട വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ബാലികാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങൂര്‍ ശ്രീവിജയാനന്ദഗുരുകുല വിദ്യാലയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ്കുമാര്‍ നിര്‍വഹിച്ചു.    ശൈശവ വിവാഹ നിരോധന നിയമം എന്ന വിഷയത്തില്‍ അധിഷ്ഠിതമായി ക്ലാസുകള്‍ കൈകാര്യംചെയ്തു. ഡിജിറ്റല്‍ ജനറേഷന്‍, ഔര്‍ ജനറേഷന്‍ എന്ന ഈ വര്‍ഷത്തെ ബാലികദിന തീം കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരവും തുടര്‍ന്ന് സമ്മാനദാനവും നടന്നു.  സ്‌കൂള്‍ ഹെഡ്മിസ്ട്രെസ്  എസ്.മായലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത്  മെമ്പര്‍ ആര്‍.അജയകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. എസ്. തസ്നിം, ശിശു വികസന പദ്ധതി ഓഫീസര്‍ സ്വപ്ന, ഗൈഡ്സ് ജില്ലാ ഓര്‍ഗനൈസിംഗ്  ക്യാപ്റ്റന്‍ കെ.പി സുശീല എന്നിവര്‍ സന്നിഹിതരായിരുന്നു. ബാലിക ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെണ്‍കുട്ടികളെ ആദരിക്കല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു.

date