Skip to main content

തൊഴിൽ തർക്കം പരിഹരിച്ചു

 

എറണാകുളം: അങ്കമാലി ഇൻഡസ്ടിയൽ ഏരിയയിൽ പ്രവർത്തിച്ചു വരുന്ന സായെഗ് പെയിൻ്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിൽ തർക്കം പരിഹരിച്ചു. ജില്ലാ ലേബർ ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്ന പരിഹാരം.

അങ്കമാലി ഇൻഡസ്ടിയൽ ഏരിയയിൽ പ്രവർത്തിച്ചു വരുന്ന സായെഗ് പെയിൻ്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജ്മെൻ്റ് മുൻപാകെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് യൂണിയൻ സമർപ്പിച്ച ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും മനേജ്മെൻറ് തുടർ നടപടികൾ സ്വീകരിക്കാത്തതിനാൽ എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ ഇടപെടൽ അഭ്യർത്ഥിച്ചു കൊണ്ട് സായെഗ് പെയിൻറ് ഫാക്ടസ് എംപ്ലോയിസ് യൂണിയൻ കത്ത് നൽകിയിരുന്നു. 

ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളുമായി നിരവധി നന്ന അനുരഞ്ജന യോഗങ്ങൾ ചേർന്നൂവെങ്കിലും തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കൂടിയ അനുരജ്ഞന യോഗത്തിൽ ട്രേഡ് യൂണിയൻ സമർപ്പിച്ച അവകാശപത്രികയിലെ ആവശ്യങ്ങൾ ഇരു കൂട്ടരും അംഗീകരിക്കുകയും,
ജില്ലാ ലേബർ ഓഫീസർ(ജനറൽ) മാർക്കോസ് പി.എസ്സിൻ്റെ സാന്നിധ്യത്തിൽ അന്തിമ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. 

ഫാക്ടറി തൊഴിലാളികൾ നിലവിൽ വാങ്ങി കൊണ്ടിരിക്കുന്ന വേതനത്തിൽ 3 വർഷങ്ങളിലായി 14 % വീതം ശമ്പള വർദ്ധനവിനാണ് ധാരണയായിട്ടുള്ളത്.
കൂടാതെ തൊഴിലാളികൾക്ക് കോവിഡ് സമശ്വാസമായി Rs.5000/- (അയ്യായിരം രൂപ) ഒറ്റത്തവണയായി നൽകുവാനും മനേജ്മെൻ്റ് തീരുമാനിച്ചു.

തൊഴിൽ അന്തരീക്ഷം സുഗമമാകുന്നതിന് എല്ലാ വിധ പിന്തുണയും ട്രേഡ് യൂണിയൻ പ്രതിനിധികളും തൊഴിൽഉടമ പ്രതിനിധികളും ഉറപ്പ് നൽകി.

മനേജ്മെൻ്റ് പ്രതിനിധികളായി രമേഷ് ബാബു രംഗനാഥൻ, മുഹമ്മദ് ഫൈസൽ, ശ്രീജിത്ത് ശശിധരൻ, ദിവ്യ ഡാനിയൽ പി., അഡ്വ.അംജിത്ത് എന്നിവരും തൊഴിലാളികളുടെ പ്രതിനിധികളായി ടോമി പി.വി (സായെഗ് പെയിൻ്റ് ഫാക്ടറീസ് എംപ്ലോയീസ് യൂണിയൻ) വിബിൻ സി.ബി, രാഹുൽ കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.

date