Skip to main content

സൗജന്യ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ്

 

 ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പു നടത്തി.  ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. 

വാക്സിൻ കൈമാറ്റം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി കുട്ടി ജോർജ് നിർവ്വഹിച്ചു. എ.ഡി.സി. പി ജില്ല കോ-ഓർഡിനേറ്റർ ഡോ. ടി. ഇന്ദിര പദ്ധതി വിശദീകരണം നടത്തി.  ജില്ല മൃഗസംരക്ഷണ ഓഫീസർ
ഡോ. ബേബി ജോസഫ് മുഖ്യപ്രഭാക്ഷണം നടത്തി. 

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  എം ജെ.ജോമി, ആശസനൽ,  അംഗങ്ങളായ കെ.കെ. ദാനി, മനോജ് മൂത്തേടൻ, എ.എസ് അനിൽകുമാർ , കെ.വി.രവീന്ദ്രൻ മറ്റ് ജില്ല പഞ്ചായത്ത് അംഗങ്ങൾ,
ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി എ എം ബഷീർ, പബായത്ത് വൈസ് പ്രസിഡന്റ് ബിൻസിയ,  ജില്ല കൃഷി തോട്ടം സൂപ്രണ്ട് സൂസൻ, താലുക്ക് കോ -  ഓർഡിനേറ്റർ ഡോ. മെർളി മാത്യു എന്നിവർ സംസാരിച്ചു. 
ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് സ്വാഗതവും സീനിയർ വെറ്റിനറി സർജൻ ഡോ. രാജേശ്വരി നന്ദിയും പറഞ്ഞു

date