Post Category
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നാഷണല്‍ ഡേറ്റാബേസ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന് നടത്തുന്നു. ജില്ലയിലെ നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇല്ലാത്തതുമായ 16-നും 59-നും ഇടയില്‍ പ്രായമുള്ള എല്ലാ തൊഴിലാളികളും ഏറ്റവും അടുത്തുള്ള അക്ഷയ/ സി.എസ്.സി വഴി ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് സൗജന്യം. തൊഴിലാളികള്‍ ഇഎസ്ഐ/ഇപിഎഫ് പരിരക്ഷയുള്ളവരോ ഇന്‍കം ടാക്സ് അടയ്ക്കുന്നവരോ ആകാന്‍ പാടില്ലായെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments