Skip to main content

യോഗ പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി  കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം.  അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.  ആറു മാസം ദൈര്‍ഘ്യമുളള യോഗ പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി  ഓഫീസില്‍ ലഭിക്കും.  വിലാസം: ഡയറക്ടര്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -33.  ഫോണ്‍: 0471 2325101, 2325102. വെബ്‌സൈറ്റ്: www.src.kerala.gov.in/www.srccc.in പ്രോഗ്രാം സംബന്ധിച്ച് വിശദാംശങ്ങള്‍ക്ക് -തിരുവനന്തപുരം - 0471 2325101, കൊല്ലം -7012837770, 9995813468, തിരുവല്ല -8606031784, വൈക്കം -8075073813, കോലഞ്ചേരി -9446607564, വടക്കന്‍ പറവൂര്‍ -8075591423, തൃശൂര്‍ -8489999010, കോട്ടയ്ക്കല്‍ -7025168822, കോഴിക്കോട്- 9447276815, വടകര -9846807054, വയനാട്-9633686354, മാഹി -8606609000, കൂത്തുപറമ്പ് -7012721331, തലശേരി -9447126919, പഴയങ്ങാടി കണ്ണൂര്‍- 9847455338, ചെറുവത്തൂര്‍ കാസര്‍ഗോഡ് -9847943314.

പി.എന്‍.എക്‌സ്.2417/18

date