Post Category
പോളിയില്‍ ലക്ചര്‍ ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍, സിവില്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖയില്‍ ഒന്നാം ക്ളാസോടെ ബി.ടെക് ബിരുദം / എം. ടെക്. ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര് ജൂണ്‍ 18 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയുളള ഒഴിവിലേക്കാണ് നിയമനം.
date
- Log in to post comments