Post Category
മുല്ലശ്ശേരിയില് ഞാറ്റുവേല ചന്ത തുടങ്ങി
സഹകരണ സംഘം ഞാറ്റുവേല ചന്ത മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തുടങ്ങി കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ഞാറ്റുവേല ചന്തയില്‍ കാര്‍ഷിക വിളകളുടെയും നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനം, വിപണനം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 21 വരെ നീളുന്ന ഞാറ്റുവേല ചന്തയില്‍ വിവിധ കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠനക്ലാസ് നടത്തും. ജനപ്രതിനിധികളായ ലതി വേണുഗോപാല്‍, ജെന്നി ജോസഫ്, വി.കെ.രവീന്ദ്രന്, ഷെരീഫ് ചിറയ്ക്കല്‍, സഹകരണ സംഘം പ്രസിഡണ്ട് കെ.പി.ആലി, എ.പി.ബെന്നി, സെക്രട്ടറി യു.ബി.പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments