Skip to main content

യോഗ പരിശീലനത്തിന്  ട്രെയിനറിനെ ആവശ്യമുണ്ട്

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി  ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന്  ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍  27ന് മൂന്നിനകം അപേക്ഷ പത്തനംതിട്ട  കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468 2221807

date