Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളില്‍ 2017-18 അധ്യയനവര്‍ഷം പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഷോപ്പ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.

എസ്.എസ്.എല്‍.സി, പ്ലസ്ടു എല്ലാ വിഷയങ്ങള്‍ക്കും എ+, സി.ബി.എസ്.ഇ. എസ്.എസ്.എല്‍.സി, പ്ലസ്ടു എല്ലാ വിഷയങ്ങള്‍ക്കും എ1, ഐ.സി.എസ്.ഇ എസ്.എസ്.എല്‍.സി, പ്ലസ്ടു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍ മെമ്പര്‍ഷിപ്പ് ലൈവ് ആണെന്നുള്ള സാക്ഷ്യപ്പെടുത്തല്‍, പാസ് ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക്‌ലിസ്റ്റുകളുടേയും ഗ്രേഡ് ഷീറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. അപേക്ഷകള്‍ ജൂലൈ 10 നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ എത്തിക്കണം.

പി.എന്‍.എക്‌സ്.2464/18

date