കണ്ണൂര്‍ അറിയിപ്പുകള്‍ 24-10-2021
പരീക്ഷ മാറ്റിവച്ചു
ഒക്ടോബര്‍ 26ന് നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയും ഒക്ടോബര്‍ 28ന് നടത്താനിരുന്ന കണ്ടന്റ് എഡിറ്റര്‍ ഓണ്‍ലൈന്‍ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി പി ആര്‍ ഡി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചാന്‍സ് ഇന്റര്‍വ്യു
ഗവ ഐ ടി ഐ കണ്ണൂര്‍ നോണ്‍ മെട്രിക് ട്രേഡിലേക്ക് പ്രവേശത്തിനുള്ള ചാന്‍സ് ഇന്റര്‍വ്യു ഒക്ടോബര്‍ 25 തിങ്കളാഴ്ച കോളേജില്‍ നടക്കും. ഒസി/ ഇസെഡ്/ ഒബിഎച്ച്്/ എംയു വിഭാഗത്തില്‍ 230 മാര്‍ക്ക് വരെയും എസ് സി/ എസ് ടി/ ഒബിഎക്‌സ്/ എല്‍ സി വിഭാഗത്തില്‍ 185 മാര്‍ക്ക് വരെ ലഭിച്ചവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2835183.
അറബി അധ്യാപക ഒഴിവ്
കണ്ണപുരം ഇടക്കേപ്പുറം യു പി സ്‌കൂളില്‍ ഒരു പാര്‍ട്ട് ടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 26 ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 9495619308
ഹിയറിങ്ങ് 27ന്
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്റെ കണ്ണൂര്‍ മേഖലാ ഹിയറിങ്ങ് ഗവ: ഗസ്റ്റ് ഹൗസില്‍ വഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മുന്നാക്ക വിഭാഗ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ക്കും മുന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്‌നങ്ങളിലും താത്പര്യമുള്ള വ്യക്തികള്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാം.
- Log in to post comments