Post Category
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ തുടരുന്നു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്നോളജീസ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി എന്നീ കോഴ്സുകളിലേക്കും അപേക്ഷ തുടരുന്നു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments