Post Category
ക്ഷീര സഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം
കൊച്ചി: ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ലെ ക്ഷീരസഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം പദ്ധതി പ്രകാരം ക്ഷീരസംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്കുന്നു. 2020-21 വര്‍ഷം 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുളള ക്ഷീര സംഘങ്ങള്‍ക്ക് പ്രസ്തുത ധനസഹായ പദ്ധതിക്കായി അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി ഒരു ക്ഷീര സംഘത്തിന് പരമാവധി 35000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷാ ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments