ഇ- ഗവേണന്‍സ് കൈപുസ്തകവും മലയാള അക്ഷരപ്പിശക് പരിശോധനാ സംവിധാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്യും
ഇലക്‌ട്രോണിക്‌സും വിവരസാങ്കേതിക വിദ്യാ വകുപ്പിനായി രാജ്യാന്തര സ്വതന്ത്ര സോഫ്ട്‌വെയര്‍ കേന്ദ്രമായ ഐസിഫോസ് തയ്യാറാക്കിയ ഇ- ഗവേണന്‍സ് 2018 എന്ന കൈപുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ( ജൂണ്‍ 20) മൂന്ന് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പ്രകാശനം ചെയ്യും.
ഇ- ഗവേണന്‍സ് കൈപുസ്തകത്തിന്റെ ഇലക്‌ട്രോണിക് പതിപ്പും ഇതോടൊപ്പം പുറത്തിറക്കും. സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഇലക്‌ട്രോണിക്‌സ് -ഐടി വകുപ്പിന്റെ പദ്ധതികളുടെ അടിസ്ഥാനരേഖകള്‍ എന്നിവയാണ് ഇലക്‌ട്രോണിക് പതിപ്പിലുളളത്. ഇതര വകുപ്പുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുളളത്.
ഐസിഫോസും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കെ.ബി. ചന്ദ്രശേഖര്‍ റിസര്‍ച്ച് സെന്ററും ചേര്‍ന്ന് വികസിപ്പിച്ച കമ്പ്യൂട്ടര്‍ മലയാളം അക്ഷര പരിശോധനാ സംവിധാനമായ മലയാളം സ്‌പെല്‍ ചെക്കും ഇതോടൊപ്പം പ്രകാശനം ചെയ്യും. മലയാളത്തില്‍ സ്വതന്ത്ര സോഫ്ട്‌വെയറായി രൂപകല്പന ചെയ്തിട്ടുളള സര്‍ക്കാര്‍ സംവിധാനത്തിലെ ആദ്യ അക്ഷരപരിശോധനയാണിത്. മലയാളം ഓണ്‍ലൈന്‍ സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് അക്ഷരപ്പിശക് പരിശോധനാ സംവിധാനം. ലിബ്രെ ഓഫീസുമായി ബന്ധിപ്പിച്ചാണ് അക്ഷരപ്പിശക് പരിശോധനാ സംവിധാനം ലഭ്യമാക്കിട്ടുളളത്.
പി.എന്‍.എക്‌സ്.2469/18
- Log in to post comments