Skip to main content

കുളമ്പുരോഗ നിയന്ത്രണ പദ്ധതി

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 'ഗോരക്ഷ' കുളമ്പുരോഗ നിയന്ത്രണ പദ്ധതി ജില്ലയില്‍ നാളെ (ജൂണ്‍ 21) മുതല്‍ നടപ്പിലാക്കുന്നു. പഞ്ചായത്ത് പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ വഴിയും ഭവനസന്ദര്‍ശനങ്ങള്‍ വഴിയും ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. പശു, എരുമ, പന്നി എന്നിവയെ പ്രതിരോധകുത്തിവയ്പിന് വിധേയമാക്കണം. ഉരു ഒന്നിന് 10 രൂപയാണ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2361216.

date