Skip to main content

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്്; മുഖ്യമന്ത്രി 30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും

ടൂറിസം വകുപ്പ് സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (കെ ഐ എച്ച് എം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 30ന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. കിന്‍ഫ്ര സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിലെ താല്‍ക്കാലിക കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

കണ്ണൂര്‍ സര്‍വ്വകലാശാലയുടൈ കീഴില്‍ ആരഭിക്കുന്ന സ്ഥാപനത്തില്‍ ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്ങ് സയന്‍സ് കോഴ്‌സാണ് തുടങ്ങുന്നത്.
 

date