Post Category
ഉച്ചക്കുളം ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് ഇന്ന് നാടിന് സമര്‍പ്പിക്കും
മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് ഇന്ന് (ഒക്ടോബര്‍ 30) പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉച്ചക്കുളം കോളനിയിലേക്കുള്ള വനപാതയാണ് കോണ്‍ക്രീറ്റ് ചെയ്തത്. ജില്ലയില്‍ വനം വകുപ്പിന്റെ അനുമതിയോടെ നിര്‍മിച്ച ഏറ്റവും വലിയ റോഡാണിത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1750 മീറ്റര്‍ നീളത്തിലുള്ള റോഡിന് മൂന്ന് മീറ്റര്‍ വീതിയുണ്ട്. ഉച്ചക്കുളം, തീക്കടി ട്രൈബല്‍ കോളനികളിലെ 50 തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡ് നിര്‍മാണത്തില്‍ പങ്കാളികളായി. റോഡ് യാഥാര്‍ഥ്യമായതോടെ കോളനി നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് സാക്ഷത്കരിക്കപ്പെടുന്നത്.
date
- Log in to post comments