ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 19 ന്
തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 19 ന് നടക്കും. പരാതികള്‍ നവംബര്‍ എട്ടിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് spctalks.pol@ kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
- Log in to post comments