കണ്ണൂര്‍ സര്‍വകലാശാലാ ലൈബ്രറിയുടെ ഒരു ഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
കണ്ണൂര്‍ സര്‍വകലാശാലാ കാംപസിലെ സെന്‍ട്രല്‍ ലൈബ്രറിയുടെ ഒരു ഭാഗം പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കുമായി തുറന്നുകൊടുക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്സ്ലര് പ്രഫ. ഗോപിനാഥ് രവീന്ദ്രന് അറിയിച്ചു. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലമായ ലൈബ്രറി കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവയ്ക്കും. അച്ചടി പുസ്തകങ്ങള്‍ക്കൊപ്പം ഇലക്ട്രോണിക് പുസ്തകങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മൂന്നു മാസത്തിനകം ഇത് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ചെറുപ്രായത്തില്‍ തന്നെ വായന ശീലിക്കണം. അറിവുകള്‍ നേടാന്‍ വേണ്ടി മാത്രമുള്ളതല്ല വായന. വായനയിലൂടെ ലഭിക്കുന്ന അനുഭവങ്ങളും ഭാവനയും വ്യക്തിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.ഐ വല്‍സല മുഖ്യപ്രഭാഷണം നടത്തി. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കാരയില്‍ സുകുമാരന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായിച്ച് വളരുക എന്ന സന്ദേശത്തിലൂടെ കേരളത്തിന് ദിശാബോധം നല്കിയ പ്രതിഭയാണ് പി.എന്‍ പണിക്കരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ കുഗ്രാമങ്ങള്‍ പോലും അക്ഷരഖനികളാല് നിറയ്ക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് സാധിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി ജയബാലന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.ആര് അശോകന്, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി വിമ, പി.ടി.എ പ്രസിഡന്റ് പി.എം സാജിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന് സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐവി ദാസിന്റെ ജന്മദിനമായ ജൂലൈ എഴ് വരെയാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്. സാക്ഷരതാ മിഷന്, കുടുംബശ്രി, വിദ്യാരംഗം കലാസാഹിത്യ വേദി, ആര്‍എംഎസ്എ, എസ്എസ്എ, ഡയറ്റ് തുടങ്ങിയവരുമായി സഹകരിച്ച് വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ സംഘടിപ്പിക്കും. സ്കൂളുകളില്‍ എഴുത്ത് പെട്ടി, വായനശാലകളില്‍ വായനാകൂട്ടം, സ്കൂള്‍ ലൈബ്രറി സജ്ജീകരിക്കല്‍, ലൈബ്രറികളില്‍ പുസ്തക പ്രദര്‍ശനം, അമ്മ വായന, ലഹരി വിരുദ്ധ സദസ്സ്, ലൈബ്രറികളിലേക്ക് പുസ്തകം സമാഹരിക്കുന്ന അക്ഷരഭിക്ഷ, വായനാമല്‍സരം, വായനാകുറിപ്പ് തയ്യാറാക്കല്‍, ചിത്രരചന മല്‍സരങ്ങളും സംഘടിപ്പിക്കും.
- Log in to post comments