Post Category
സ്കൂള്‍ ഉച്ചഭക്ഷണം: ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പാല് വാങ്ങുമ്പോള്‍ പ്രഥമാദ്ധ്യാപകര്‍ പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ മില്‍മയില്‍ നിന്ന് പാല് വാങ്ങാം.
നിര്‍ദേശം പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പി.എന്‍.എക്സ്.2479/18
date
- Log in to post comments