Skip to main content
വായനാദിനം എസ് രമേശന്‍

മഹാന്‍മാരുടെ ആശയങ്ങള്‍ വായനയിലൂടെ തിരിച്ചുപിടിക്കണം: എസ്. രമേശന്‍

മഹാന്‍മാരുടെം ആശയങ്ങള്‍ വായനയിലൂടെ തിരിച്ചുപിടിക്കണം: എസ്. രമേശന്‍

കൊച്ചി: സമൂഹനിര്‍മ്മിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച പി. കേശവദേവ്, പണ്ഡിറ്റ് കറുപ്പന്‍, കേസരി ബാലകൃഷ്ണ പിള്ള, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയ മഹാന്‍മാരുടെ ആശയങ്ങള്‍ വായനയിലൂടെ തിരിച്ചുപിടിക്കണമെന്ന് കവി എസ്. രമേശന്‍. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ലൈബ്രറി കൗണ്‍സിലും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിനാചരണത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ന ന്ത്യാട്ടുകുന്നം എസ്.എന്‍.വി.എച്ച്.എസ്.എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

 

അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജ•ം നല്‍കി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അമ്പലങ്ങളല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആവശ്യമെന്ന് ഗുരു പറഞ്ഞു. പുസ്തകത്തിലൂടെയും കമ്പ്യൂട്ടറിലൂടെയും മൊബൈലിലൂടെയും മാത്രമാകരുത് വായന. വായിച്ച കാര്യങ്ങള്‍, പഠിച്ച കാര്യങ്ങള്‍ എന്നിവ വീണ്ടും വായിക്കുകയും പഠിക്കുകയും ചെയ്യണം. വായനാദിനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഓരോ കുട്ടിക്കും അവനെ സ്വന്തമായി വായിക്കാനുള്ള കഴിവുണ്ടായിരിക്കണം. മനുഷ്യന് വായനയുടെ സുഗന്ധം പകര്‍ന്നു കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിവ് ഉറപ്പിച്ചു നിര്‍ത്തുന്നതിന് വായന ആവശ്യമാണ്. തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും ഇതാണ്. ഓരോ കുട്ടിയെയും യുക്തിചിന്തയുള്ള വ്യക്തിയാക്കി മാറ്റുന്നതിന് വായന ഏറ്റവും അത്യാവശ്യമാണ്. വായന നശിക്കുമ്പോള്‍ സ്‌നേഹവും ബഹുമാനവും നശിക്കും. ജീവിതത്തെ കൂടുതല്‍ ശുദ്ധീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുകയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു.  

   

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ സെക്രട്ടറിയും പത്രാധിപരും എഴുത്തുകാരനും ആധ്യാപകനുമായിരുന്ന ഐ.വി ദാസിന്റെ ജ•ദിനമായ ജൂലൈ 7 വരെയാണ് വായനപക്ഷാചരണം നടത്തുന്നത്. 

date