ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കളായ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണപ്പതക്കവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിക്കുന്നു. ഇതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 30-ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. കാസര്‍കോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്‌ലവര്‍ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നിന്നുള്ള കണ്ണൂരിലെ ഹെഡ് ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കണമെന്നുള്ളവര്‍ക്ക് 5 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച് സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.
- Log in to post comments