പദ്ധതി തുക വിനിയോഗം വര്‍ദ്ധിപ്പിക്കണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ തുക വിനിയോഗത്തില്‍ ജില്ല ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തായതിനാല്‍ തുക വിനിയോഗം വര്‍ദ്ധിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ചില തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക വര്‍ഷം തുടങ്ങി മൂന്ന് മാസമാകുമ്പോഴും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഇത് വലിയ വീഴ്ചയാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിലപാട് അംഗീകരിക്കുവാന്‍ കഴിയില്ല. തുക വിനിയോഗം 100 ശതമാനം കൈവരിക്കുന്നതിനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ജൂലൈയില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ പദ്ധതി തുക വിനിയോഗം അവലോകനം ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് 30 ശതമാനത്തിന് മുകളില്‍ തുക ചെലവഴിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഡെപ്പോസിറ്റ് വര്‍ക്കുകള്‍ക്ക് തുക നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ തുക വിനിയോഗത്തില്‍ പുരോഗതിയുണ്ടാകും. കൃഷിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകള്‍ ഉചിതമായ പദ്ധതികള്‍ തയാറാക്കി സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പന്തളം നഗരസഭയുടെയും ചിറ്റാര്‍, ഏഴംകുളം, എഴുമറ്റൂര്‍, മല്ലപ്പുഴശേരി, മെഴുവേലി, പള്ളിക്കല്‍, പന്തളം തെക്കേക്കര, റാന്നി -അങ്ങാടി, തണ്ണിത്തോട്, വള്ളിക്കോട്, പ്രമാടം, പെരിങ്ങര, ആറډുള, കുളനട, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 2018-19 വര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതിയോഗം അംഗീകാരം നല്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു, ബി.സതികുമാരി, ആര്.ബി.രാജീവ് കുമാര്‍, വിനീതാ അനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, തദ്ദേശഭരണ അധ്യക്ഷര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1566/18)
- Log in to post comments