Post Category
വോളന്‍റിയറായി പ്രവര്‍ത്തിക്കാന്‍ അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വോളന്‍റിയറായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്‍റെ അക്രഡിറ്റേഷന്‍ ലഭിച്ച സന്നദ്ധ സംഘടനകള്‍ക്ക് മുന്‍ഗണന ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലോ വനിതാ ശിശുവികസന ഡയറക്ടര്‍, ഐസിപിഎസ്, ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് എതിര്‍വശം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഈ മാസം 30ന് മുമ്പ് നല്‍കണം. ഫോണ്‍: 0471 2342235, 0468 2319998. (പിഎന്‍പി 1559/18)
date
- Log in to post comments