Post Category
യാത്രാ സൗകര്യത്തിന് അപേക്ഷിക്കാം
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠനം നടത്തുന്നതും ദുര്‍ഘട പ്രദേശങ്ങളില്‍ താമസിക്കന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോയിവരുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ അര്‍ഹതയുള്ള സ്കൂളുകളെ ഉള്‍പ്പെടുത്തുന്നതിന് സ്ഥാപന മേധാവികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരം റാന്നി ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04735 227703.
(പിഎന്‍പി 1562/18)
date
- Log in to post comments