അതിദരിദ്രരെ കെണ്ടത്തല്‍: ഏകദിന പരിശീലനം നടന്നു
ജില്ലയിലെ അതിദരിദ്രരെ കെണ്ടത്തുന്ന പക്രിയയുടെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
അഞ്ച് വര്‍ഷം കൊണ്ട് ജില്ലയിലെ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിദരിദ്രരെ കെണ്ടത്തിയതിന് ശേഷം അവര്‍ക്കായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി പദ്ധതി നടപ്പാക്കും. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ഇതിനോടകം നല്കി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് സി എം കൃഷ്ണന് അധ്യക്ഷനായി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ റൈനി സൂസണ്‍ ജോണ്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്നാകരന്, നഗരസഭ ചെയര്‍ പേഴ്സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments