Post Category
സ്കോളര്‍ഷിപ്പ്
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേല്‍ പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നു എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/ സ്ഥാപന മേധാവിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷ നവംബര്‍ 15ന് അകം ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468-2322712.
date
- Log in to post comments