Skip to main content

വായന അനുദിനം വളരുന്നു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

 

വായനയോടുള്ള ആഭിമുഖ്യം അനുദിനം വളരുകയാണെന്ന് പുരാവസ്തു- പുരാരേഖ - മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  മലയിന്‍കീഴ് ദ്വാരക ഓഡിറ്റോറിയത്തില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല വായനദിനാചരണവും പുരാവസ്തു പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

നവകേരളം മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.  വായുവും വെള്ളവും മനുഷ്യന് സൗജന്യമായി യഥേഷ്ടം ലഭിക്കുന്നതുപോലെ വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  
വായന മരിക്കുന്നുവെന്ന വാദഗതികള്‍ ശരിയല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ജില്ലാതല വായനദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.  പത്രവായനക്കാരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.  
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരോജിനിയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ശ്രീകാന്ത്, വി. വിജയകുമാര്‍, വി.കെ. സുനന്ദ, ബ്ലോക്ക് പഞ്ചായത്തംഗം എല്‍. അനിത, ഗ്രാമപഞ്ചായത്തംഗം എം. സുധാകുമാരി, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ബി. സജീവ്, വൈ. സജ്‌ന, നോഡല്‍ പ്രേരക് ആര്‍.എസ്. കസ്തൂരി, നീലകണ്ഠന്‍ നായര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  സെമിനാറില്‍ സെയ്ദ് സബര്‍മതി വിഷയം അവതരിപ്പിച്ചു.  പുരാവസ്തു പ്രദര്‍ശനത്തില്‍ മലയിന്‍കീഴ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പുന്നമൂട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചത്. 
വായനദിനത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ പ്രതേ്യക അസംബ്ലി ചേര്‍ന്ന് വായനദിന പ്രതിജ്ഞയുമെടുത്തു.     
(പി.ആര്‍.പി 1681/2018)

date