Post Category
നെല്‍കൃഷി നടീല്‍ ഉത്സവം ഉദ്ഘാടനം നടന്നു
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന മൂന്നാംപാലം വയലില്‍ നടത്തുന്ന നെല്‍കൃഷി നടീല്‍ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
അഞ്ചേക്കറോളം വരുന്ന പാടത്താണ് ജൈവ നെല്‍കൃഷിയിറക്കുന്നത്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഹരിത കര്‍മ്മ സേനാ കണ്‍സോര്‍ഷ്യം സെക്രട്ടറി ഭാരതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. 18 വാര്‍ഡുകളിലായി 34 ഹരിത കര്‍മ്മ സേനാ അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.
നടീല്‍ ഉത്സവത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, വി ഇ ഒ സിനൂപ്, ഹരിത കേരളം മിഷന് ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ കെ നാരായണന്, വി കെ അബിജാത്, കെ കെ സുഗതന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments