Skip to main content

അസാപ്; സൗജന്യ വെബിനാര്‍

ആഗോള നൈപുണ്യ വിപണിയില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ സംബന്ധിച്ച സൗജന്യ വെബ്ബിനാറിന് അസാപ് കേരള രജിസ്‌ട്രേഷന്‍ തുടങ്ങി. ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡ്, ഓട്ടോ ജസ്‌ക് ബിഐടി, ഐഐടി പാലക്കാട്, ഡിജി പെര്‍ഫോം എ്ന്നിവയും അസാപ്പും ചേര്‍ന്ന് നടത്തുന്ന കോഴ്‌സുകള്‍ സംബന്ധിച്ചാണ് വെബിനാര്‍. നവംബര്‍ ആറ് ശനി വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ ബിസിനെസ് അനലിറ്റിക്‌സ്,  എഴ് ഞായര്‍ പകല്‍ 11.30 മുതല്‍ ഉച്ച 12.45 വരെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാം വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് കോഴ്‌സുകള്‍,  എട്ടിന് തിങ്കള്‍ വൈകിട്ട് 7.30 മുതല്‍ രാത്രി 8.30 വരെ ഓട്ടോഡെസ്‌ക് ബി ഐ എം ഫോര്‍ ആര്‍ക്കിറ്റെക്ചര്‍ ഡിസൈന്‍ ഡവലപ്‌മെന്റ് എന്നിങ്ങനെയാണ് വെബിനാര്‍ നടത്തുക. താല്‍പര്യമുള്ളവര്‍ www.asapkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495999688, 9495999661, 9495999692, 9495999681
 

date