വിമുക്ത ഭടന്മാരുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കണം
വിമുക്ത ഭടന്മാരുടെ രജിസ്ട്രേഷന് ഓണ്‍ലൈനാക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സൈനിക ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. വിമുക്ത ഭടന്മാര്ക്കും കുടുംബത്തിനുമുള്ള സേവനങ്ങള്‍ സുഗമവും സുതാര്യവുമാക്കുന്നതിന്് ഇത് സഹായകമാവുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സായുധ സേന പതാകദിന ഫണ്ട് കമ്മിറ്റി യോഗവും ഇതോടൊപ്പം നടന്നു. സായുധ സേന പതാക ദിനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇതിനായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഡിസംബര്‍ ഏഴിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പതാക ദിനപരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ സൈനിക് റെസ്റ്റ് ഹൗസ് വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ പതാകദിന ഫണ്ട് കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ എം രവീന്ദ്രന്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments