Skip to main content

ചുമട്ടു തൊഴിലാളികള്‍ക്ക് ഇ -ശ്രം രജിസ്‌ട്രേഷന്‍ ക്യാംപ്

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡേറ്റാബേസ് തയാറാക്കുന്നതിന്റെ ഭാഗമായി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലെ മുഴുവന്‍ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിലും, തിരുവല്ല, പറക്കോട് ഉപകാര്യാലയങ്ങളിലുമായി നവംബര്‍ 8,9,10 തീയതികളിലായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൊഴിലാളികള്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ലിങ്ക്ഡ് മൊബൈല്‍ എന്നിവ കൊണ്ടുവരണം. ഫോണ്‍: 0468 2325346.

date