Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എസ് പി സിയുടെ ഭാരതീയം പ്രദര്‍ശനം

  സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷിക പരിപാടിയായ സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ എസ് പി സി കേഡറ്റുകള്‍ പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഭാരതീയം-2021 പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 10 വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ ദേശീയോദ്ഗ്രഥന സന്ദേശം ഉള്‍ക്കൊള്ളുന്ന പരേഡ്, മാസ് ഡ്രില്‍, കളരി, നൃത്തം, ബാന്റ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ഭാഗമായി വിവിധ സേനാവിഭാഗങ്ങള്‍ വിമാനത്താവളത്തില്‍ പ്രദര്‍ശന പരിപാടികള്‍ നടത്തിവരുന്നുണ്ട്

date