Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജില്ലാ പഞ്ചായത്ത്  ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഹനീഫയാണ് കേസുകള്‍ പരിഗണിച്ചത്. 28 കേസുകള്‍ പരിഗണിച്ചതില്‍ 11 കേസുകള്‍ ഉത്തരവ് പറയാന്‍ മാറ്റിവെച്ചു.

ജില്ലയിലെ എല്‍.പി.എസ്.എ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതില്‍ വന്ന കാലതാമസം മൂലം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയുമെന്നും ത•ൂലം തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതിയാണ് ഇന്നലെ പരിഗണിച്ച കേസുകളില്‍ പ്രധാനം. മഹല്ലില്‍ നിന്നും വരിസംഖ്യ സ്വീകരിക്കുന്നില്ല, വില്ലേജില്‍ നിന്നും ഭൂനികുതി സ്വീകരിക്കുന്നില്ല, അന്തര്‍ജില്ലാ സ്ഥലം മാറ്റം നല്‍കുന്നതിലെ കാലതാമസം, വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുന്നില്ല തുടങ്ങിയ പരാതികളും കമ്മീഷന് മുന്നിലെത്തി.

വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വന്നവര്‍ക്കായി തൊഴില്‍ സംരംഭം തുടങ്ങാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ലഭിച്ച പരാതിയില്‍ വനം വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വകുപ്പുകളില്‍ നിന്നും ലഭിച്ച മറുപടി സര്‍ക്കാറിന് സമര്‍പ്പിക്കും.

 

date