Post Category
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ; മൂന്ന് കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റി
കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് കുടുംബങ്ങളെ വാടകവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലവില്‍ 38 കുടുംബങ്ങളാണ് വീടുകളിലേക്ക് തിരിച്ച് പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ കണക്കെടുത്തതിന് ശേഷം ഇവരെക്കൂടി വ്യാഴാഴ്ച മാറ്റിപാര്‍പ്പിക്കുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു. ഭാഗികമായി വീടുകള്‍ തകര്‍ന്ന് വാസയോഗ്യമല്ലാതായ മുഹമ്മദലി, ഫാത്തിമ, നാസര്‍ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
date
- Log in to post comments